Home News Breaking News സെറ്റില്‍മെന്റ് ആണോ മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നത്,ഇതു ചെയ്തത് കേരളത്തിലെ ഒരു മന്ത്രിയല്ലേ,രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

സെറ്റില്‍മെന്റ് ആണോ മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നത്,ഇതു ചെയ്തത് കേരളത്തിലെ ഒരു മന്ത്രിയല്ലേ,രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

Advertisement

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത്തരം കാര്യങ്ങളില്‍ സെറ്റില്‍മെന്റ് ആണോ മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചോദിച്ചു. ഇത്തരമൊരു വിഷയത്തില്‍ ഒത്തുതീര്‍പ്പ് അം​ഗീകരിക്കാനാകില്ല. ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കുകയാണ് വേണ്ടത്. ഗണേഷ് മുമ്പും ഇത്തരം പ്രശ്‌നങ്ങളില്‍പ്പെട്ടിട്ടുണ്ട്. അന്ന് യുഡിഎഫ് ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കിയിരുന്നുവെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

മന്ത്രി ഗണേഷിനെതിരായ ആരോപണം വ്യക്തിപരമായ കാര്യം എന്ന നിലയില്‍ കുറച്ചു കാണാന്‍ സാധിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാര്‍ഹിക പീഡനം, സ്ത്രീയെ ഉപദ്രവിക്കല്‍ അടക്കം നിരവധി കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. ഞങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കി എന്നു പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയില്ല. ഇതു ചെയ്തത് കേരളത്തിലെ ഒരു മന്ത്രിയല്ലേയെന്നും ചെന്നിത്തല ചോദിച്ചു.

ALSO READ :

ഇത്തരമൊരു വിഷയം ഉണ്ടായാല്‍ ധാര്‍മ്മികമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. നിയമപരമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. എന്നാല്‍ ഒരു നടപടിയും സ്വീകരിക്കാതെ മുഖ്യമന്ത്രി മൗനം തുടരുന്നത് തികച്ചും അധാര്‍മ്മികവും നിയമവിരുദ്ധവുമാണ്. മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണം. ഞങ്ങള്‍ കോംപ്രമൈസാക്കി എന്നു പറഞ്ഞാല്‍ തീരുന്ന വിഷയമല്ല. മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here